കൊട്ടിയൂർ: ആറളം വൈൽഡ്ലൈഫ് ഡിവിഷന കീഴിലുള്ള ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ വേനൽക്കാലത്തിന് മുന്നോടിയായി കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാട്ടുതീ തടയുന്നതിനായി ഫയർബ്രേക്ക് പ്രവൃത്തികളും, കൂടാതെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ വരുന്ന പുൽമേടുകളിൽ ഉണങ്ങിക്കിടക്കുന്ന പുല്ലുകൾ കത്താൻ സാധ്യതയുള്ളതിനാൽ, തീപിടുത്ത സാധ്യത കുറ യ്ക്കുന്നതിനായി ബയോമാസ് നീക്കം ചെയ്ത് കത്തിക്കുന്ന പ്രവൃത്തികളും ആരംഭി ച്ചിട്ടുണ്ട്. പുൽമേടുകളിൽ കത്തിക്കുന്ന ഭാഗങ്ങളിൽ മഴ പെയ്യുന്നതോടെ പുതിയ പുൽനാമ്പുകൾ കിളിർത്ത് വരുകയും, ആയത് ഭാവിയിൽ ആന, കാട്ടുപോത്ത്, മാൻ തുടങ്ങിയ വന്യമൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പു വരുത്തുകയും ചെയ്യും. വേനൽക്കാലമാ കുന്നതോടു കൂടി വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പു വരുത്തുന്ന തിനായി വന്യജീവി സങ്കേതങ്ങളിലുള്ള കുളങ്ങളുടെ നവീകരണ പ്രവൃത്തികളും, താൽക്കാലിക ബ്രഷ്ഡ് ചെക്ക് ഡാമുകളുടെ നിർമ്മാണവും തുടങ്ങിയിട്ടുണ്ട്.
Wildfire prevention activities launched in