ഇരിട്ടി: ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് ടീമിൻറെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. കാപ്പും കടവ് , ആറളം , മങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ കിടപ്പിലായ രോഗികളെ സന്ദർശിച്ചു. അവർക്ക് ആവശ്യമായ ശുശ്രൂഷയും പരിചരമണവും നൽകി. കോഡിനേറ്റർ സക്കരിയ വിളക്കോട് ,ലീഡർ മുഹമ്മദ് സിബിയാൻ ,പി ആർ ഓ ഫായിസ ഫർഹത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഗൃഹ സന്ദർശനം , സാന്ത്വനസ്പർശം , വോളണ്ടിയർ മീറ്റ്, പാലിയേറ്റീവ് ബോധവൽക്കരണം തുടങ്ങിയ പരിപാടികൾ നടന്നു.
Palliative Care Day observed