തൊണ്ടിയിൽ : പേരാവൂർ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ 73 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. തൊണ്ടിയിൽ കാസ സാൻജോസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു.
കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന കെ.വി ലൗലി, ഷാജു പോൾ, സെലിൻ ജോസഫ് എന്നിവരെ ആദരിച്ചു. പ്രിൻസിപ്പാൾ കെ.വി സെബാസ്റ്റ്യൻ, പ്രഥമഅധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യാൻ, സ്റ്റാഫ് സെക്രട്ടറി മരിയ മഞ്ജു, ജില്ല പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗങ്ങളായ നൂർദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ.ബാബു പി.ടി.എ പ്രസിഡണ്ട് സിബി തോമസ്, യു.പി സ്കൂൾ പ്രഥമദ്യാപകൻ സോജൻ വർഗ്ഗീസ്, രാജീവ്.കെ.നായർ, എബ്രഹാം പ്ലാസിഡ് ആൻ്റെണി, ബിന്ദു സജി, ബിജിന മോൾ ബിന്ദു, ട്രീസ മരിയ, തൃഷ.എസ്.കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
Anniversary celebrations and farewell conferences