പേരാവൂർ : പ്രതിപക്ഷ നേതാവ് വി. ഡി .സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ ജാഥയ്ക്ക് 27 ന് നാലുമണിക്ക് കൊട്ടിയൂരിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 18 ന് ശനിയാഴ്ച പേരാവൂർ ഇന്ദിരാഭവനിൽ യു.ഡി.എഫിന്റെ നേതൃത്വയോഗം ചേരും.
യോഗത്തിലേക്ക് യുഡിഎഫ് നേതാക്കളും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടുമാർ മുതൽ മുകളിലേയ്ക്കുള്ള മുഴുവൻ ഭാരവാഹികളും പോഷക സംഘടനയുടെ നേതാക്കന്മാരും സംബന്ധിക്കണമെന്ന് അഡ്വ: സണ്ണി ജോസഫ് .എം.എൽ.എ. അറിയിച്ചു.
UDF Leadership Meeting To Be Held In Peravoor On Saturday