പേരാവൂർ ഇന്ദിരാഭവനിൽ യു.ഡി.എഫ് നേതൃത്വയോഗം നടന്നു

പേരാവൂർ ഇന്ദിരാഭവനിൽ യു.ഡി.എഫ് നേതൃത്വയോഗം നടന്നു
Jan 18, 2025 07:57 PM | By sukanya

പേരാവൂർ: പേരാവൂർ ഇന്ദിരാഭവനിൽ യു.ഡി.എഫ് നേതൃത്വയോഗം നടന്നു. വന്യജീവി ആക്രമണം,  കാർഷിക മേഖലയിലെ തകർച്ച, ബഫർ സോൺ വിഷയം തുടങ്ങിയവയിൽ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ നയിക്കുന്ന മലയോര സമരജാഥക്ക് കൊട്ടിയൂരിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരാവൂർ ഇന്ദിരാഭവനിൽ യു.ഡി.എഫ് നേതൃത്വയോഗം ചേർന്നത്. അഡ്വ. സണ്ണി ജോസഫ് എം എൽ എ യോഗം ഉദ്ഘാടനംചെയ്തു. വന്യമൃഗ ശല്യം മലയോരമേഖലയിലെ സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു. ജനുവരി 27-ന് തിങ്കളാഴ്ച വൈകിട്ട് 4-മണിക്കാണ് മലയോര സമരജാഥക്ക് കൊട്ടിയൂരിൽ സ്വീകരണം നൽകുക.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, സുദീപ് ജയിംസ്, ബൈജു വർഗീസ്, പി സി രാമകൃഷ്ണൻ, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, കെ പി ദാസൻ, രാജൻ മാച്ചാലി, ബാബു മാക്കുറ്റി, ജോണി അമക്കാട്ട്,രാഘവൻ കാഞ്ഞിലേരി, ഷഫീർ ചെക്കിയാട്ട്, കെ പി നമേഷ് കുമാർ, സാജൻ ചെറിയാൻ, പി അബൂബക്കർ, ലിസമ്മ ജോസഫ്, സി ഹരിദാസ്, കെ എം ഗിരീഷ്, സി ജെ മാത്യു, അഗസ്റ്റിൻ വടക്കയിൽ, ജോർജ് നെടുമാട്ടുംകര, ഷാജി കുന്നുംപുറത്ത്, ശശീന്ദ്രൻ തുണ്ടിത്തറ, വർഗീസ് ജോസഫ് നടപ്പുറം, വി രാജു,തുടങ്ങിയവർ പ്രസംഗിച്ചു.

UDF Leadership Meeting Held At Indira Bhavan In Peravoor

Next TV

Related Stories
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Feb 11, 2025 06:44 AM

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം...

Read More >>
സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

Feb 11, 2025 06:42 AM

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Feb 11, 2025 06:38 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
വൈദ്യുതി മുടങ്ങും

Feb 11, 2025 06:37 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup