ഇരിട്ടി: സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കുന്നോത്തിലെ എൻഎസ്എസ് യൂണിറ്റ് പങ്കാളിത്ത ഗ്രാമമായ മരവീണ കണ്ടിയിൽ വൈദ്യുതി ഇല്ലാതിരുന്ന ചെമ്പി മുപ്പത്തിയുടെ വീട്ടിലേക്ക് വൈദ്യുതി എത്തിച്ചു . 'ഭവനം' എന്ന കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ചെമ്പി മൂപ്പത്തിയുടെവീടിൻ്റെ വയറിങ് നടത്തിക്കൊടുത്ത് വൈദ്യുതി കൊടുക്കുന്ന ചടങ്ങിൽ പായം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ബാബു പി കെ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രിൻ്റി ജോസ്, എൻഎസ്എസ് വോളണ്ടിയർ ജോബിയാ ജോജി എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. ആദ്യമായി വൈദ്യുതി എത്തിയ വീട്ടിൽ എൻഎസ്എസ് വളണ്ടിയേഴ്സ് ഒരു ഫാൻ സമ്മാനമായി നൽകുകയും ചെയ്തു
NSS Students Of Kunnoth Higher Secondary school