---
title: "മലയോര സമര യാത്രക്ക് കീഴ്പ്പള്ളിയിലും, കൊട്ടിയൂരിലും നാളെ സ്വീകരണം നൽകും"
english_title: "A reception will be given at Keezhappally and Kottiyoor tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265802/a-reception-will-be-given-at-keezhappally-and-kottiyoor-tomorrow"
published_at: "2025-01-25T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794ef616c0ac_spac.jpg"
keywords: []
---

# മലയോര സമര യാത്രക്ക് കീഴ്പ്പള്ളിയിലും, കൊട്ടിയൂരിലും നാളെ സ്വീകരണം നൽകും

> **Lead Summary:** ഇരിട്ടി: വന്യജീവി അക്രമത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് നാളെ (27ന് ) പേരാവൂർ നിയോജക മണ്ഡലത്തിൽ രണ്ട് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഉച്ചക്ക് 2 ന് കീഴ്പള്ളിയിലും 4 ന് കൊട്ടിയൂർ നീണ്ടു നോക്കിയിലുമാണ് സ്വീകരണം. കീഴ്പള്ളിയിൽ എഐസിസി വർക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും കൊട്ടിയൂരിൽ എഐസിസി സെക്രട്ടറി റോജി എം ജോണും ഉദ്ഘാടനം ചെയ്യും.

## Article Content

ഇരിട്ടി: വന്യജീവി അക്രമത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് നാളെ (27ന് ) പേരാവൂർ നിയോജക മണ്ഡലത്തിൽ രണ്ട് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഉച്ചക്ക് 2 ന് കീഴ്പള്ളിയിലും 4 ന് കൊട്ടിയൂർ നീണ്ടു നോക്കിയിലുമാണ് സ്വീകരണം. കീഴ്പള്ളിയിൽ എഐസിസി വർക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും കൊട്ടിയൂരിൽ എഐസിസി സെക്രട്ടറി റോജി എം ജോണും ഉദ്ഘാടനം ചെയ്യും.

യു ഡി എഫ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും വന്യജീവി ആക്രമണം തടയുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടതായി  യു ഡി എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സണ്ണി ജോസഫ് എം എൽ എ , കെ. വേലായുധൻ, പി.കെ. ജനാർദ്ദനൻ, ഇബ്രാഹിംമുണ്ടേരി, പി.എ. നസീർ ,തോമസ് തയ്യിൽ, ജിമ്മി അന്തിനാട്ട്, കെ.പി. ഷാജി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265802/a-reception-will-be-given-at-keezhappally-and-kottiyoor-tomorrow)