കൊട്ടിയൂർ : മാനന്തവാടി കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ സി വൈ എം കൊട്ടിയൂർ യൂണിറ്റ്, ചുങ്കക്കുന്ന് മേഖല എന്നിവരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. പ്രകടനം കൊട്ടിയൂർ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് നീണ്ടുനോക്കി പള്ളിയിൽ സമാപിച്ചു. മേഖലാ പ്രസിഡന്റ് മാർഷൽ മുണ്ടിയാനിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, കെ സി വൈ എം രൂപത ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, രൂപത പാസ്ട്രൽ കൗൺസിൽ മെമ്പർ ജിൽസ് മേയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
മേഖലാ ജോയിൻ സെക്രട്ടറി ജോൺസൺ ജോസഫ്, കൊട്ടിയൂർ, യൂണിറ്റ് അംഗങ്ങളായ ഡയറക്ടർ ജോമിൻ നാക്കുഴിക്കാട്ടിൽ, ആഷില്‍, റോസ്മരിയ, അതുല്യ, സച്ചിൻ, അജിൻ, അശ്വിൻ, ജിയോൺ, വർഗീസ്, അൻസിൽ, സി, ഡോണ, സി. മേഴ്‌സി എന്നിവർ നേതൃത്വം നൽകി
Protest Rally In Kottiyoor