കാക്കയങ്ങാട്: പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. അഡ്വ: സണ്ണി ജോസഫ് എംഎൽഎ പരിപാടി ഉദ്‌ഘാടനം ചെയിതു. 'രാജ്യത്തിന്റെ ബഹുസ്വരതയുടേയും മതനിരപേക്ഷതയുടേയും ജനാധിപത്യ മൂല്യങ്ങളുടേയും സംരക്ഷണം ഉറപ്പു നൽകുന്ന നമ്മുടെ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മറ്റാരെക്കാളും ഏറെ ഓരോ കോൺഗ്രസ് പ്രവർത്തകന്റേയും കടമയാണ്' അഡ്വ: സണ്ണി ജോസഫ് എംഎൽഎ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. 75 ആം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജൂബിലി ചാക്കോ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ എം ഗിരീഷ്, സി. ജെ. മാത്യു, ബിജു ഓളാട്ടുപുറം, പി പി മുസ്തഫ, വി രാജു ,ദീപ ഗിരിഷ് , ഉഷ അനിൽ, സജിത മോഹനൻ, വിജയലക്ഷ്മി,പി രമേശൻ, സി കെ മോഹനൻ, രാമകൃഷ്ണൻ, സി കെ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
Peravoor Block Congress Committee Organized Republic Day Celebrations At Kakkayangad