വള്ളിത്തോട് : രാജ്യത്തിൻറെ എഴുപത്തി ആറാമത് റിപ്പബ്ലിക് ഡേയുടെ ഭാഗമായി വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്രസയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7:30ന് വള്ളിത്തോട് മഹല്ല് പ്രസിഡണ്ട് പി.കെ സമീർ പതാക ഉയർത്തി. ബിലാൽ മസ്ജിദ് ഖതീബ് സലീം ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു.
സദർ മുഅല്ലിം ഷൗക്കത്ത് അലി മൗലവി റിപ്പബ്ലിക് ദിന സന്ദേശം നൽകി, മഹല്ല് കമ്മറ്റി പ്രതിനിധികളായ സമീർ. പി.കെ , കെ ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. മഹല്ല് കമ്മറ്റി ഭാരവാഹികളായ മുഹമ്മദ് കടാംകോട്ട് , എം പി അബ്ദുൽ ഖാദിർ ഹാജി, സി.എച്ച് കരീം, കെ വി അബ്ദുല്ല കുട്ടി, സിദീഖ് കുഞ്ഞിക്കണ്ടി എന്നിവർ ആശംസ നേർന്നു.
മദ്റസ വിദ്യാർത്ഥികൾ സ്കൗട്ട് പരേഡ് നടത്തി മുഹമ്മദ് ശിബ് ലി നേതൃത്വം നൽകി. മുഹമ്മദ് ഹനീൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അനസ് ഹനീഫ, നിഹാൽ മൻസൂർ എന്നവർ ചേർന്ന് ദേശഭക്തി ഗാനവും , ദേശീയ ഗാനവും ആലപിച്ചു. മദ്റസ അധ്യാപകരായ അബ്ബാസുൽ ഹസനി , യഹിയ ഫൈസി , നവാസ് അമാനി, റഫീഖ് അഹ്സനി ,മുനീർ മൗലവി, അലി ഹസൻ അഹ്സനി ഹാഫിള് അഫ്സർ അസ്ഹരി , തുടങ്ങിയവർ പങ്കെടുത്തു , മധുര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.
Republic Day celebrations organized at Vallithodu Hayatul Islam Madrassa