മണത്തണ : ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയും മണത്തണയിൽ ആരംഭിച്ചു. മണത്തണ കെ പി കെ നായർ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് വേണുഗോപാലൻ അധ്യക്ഷനായി. കേരളത്തിലെ പ്രമുഖ വോളിബോൾ ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ ഇന്നു മുതൽ അഞ്ച് ദിവസങ്ങൾ നീണ്ടുനിൽക്കും. ശനിയാഴ്ചയാണ് അവസാന മത്സരം.
ആദ്യ മത്സരത്തിൽ സ്‌പോർട്‌സ് ഡിവിഷൻ കണ്ണൂരും ഐ.പി.എം.സ്‌പോർട്‌സ് അക്കാദമി വടകരയും തമ്മിൽ ഏറ്റുമുട്ടി. മത്സരത്തിൽ ഐ.പി.എം.സ്‌പോർട്‌സ് അക്കാദമി വടകര വിജയിച്ചു. രാത്രി നടക്കുന്ന രണ്ടാം മത്സരം മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജും പയ്യന്നൂർ കോളേജും തമ്മിൽ ഏറ്റുമുട്ടും.
ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'സി.ടി.ഡി.സി വോളി 2025' മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് നടത്തുന്നത്. ദിവസവും വൈകിട്ട് ആറു മുതൽ മത്സരം ആരംഭിക്കും. 1500 പേർക്ക് കളി കാണുവാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്.
Volleyball tournament begins in Manathana