കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപമുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം.
ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് കടയിൽ ആളുകളുണ്ടായിരുന്നു. നാലുപേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്നും മരിച്ചയാൾ ഇതര സംസ്ഥാനക്കാരൻ ആണെന്നും പൊലീസ് വ്യക്തമാക്കി.
Steamer explodes in hotel near Kaloor stadium