ഇരിട്ടി: സാമൂഹിക, സാംസ്കാരിക - വിദ്യാഭ്യാസ - കലാപ്രവർത്തനങ്ങളുടെ 75 വർഷം പിന്നിടുന്ന പായം ഗ്രാമീണ ഗ്രന്ഥാലയം ഒരുവർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി സംഘാടക സമിതി രൂപീകരിച്ചു . സ്വാഗത സംഘ രൂപീകരണ യോഗം മുതൽ 75 പരിപാടികളാണ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുക.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സംഘാടകസമിതി രൂപീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ , താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ: എം. വിനോദ് കുമാർ, എം. സുമേഷ്, ബാബു രാജ് പായം, കല്യാടൻ നാരായണൻ, എം. ഷാജി, വി. സുരേഷ് കുമാർ, എം. ജയപ്രകാശ് , എം. പവിത്രൻ , സൗമ്യ ഷിബു എന്നിവർപ്രസംഗിച്ചു .
ഭാരവാഹികൾ ചെയർമാൻ : രഞ്ജിത് കമൽ, കൺവീനർ : എം. പവിത്രൻ.
iritty