വയനാട്ടിൽ സ്ഥിതി അത്യന്തം ആശങ്കാകജനകമെന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ സ്ഥിതി അത്യന്തം ആശങ്കാകജനകമെന്ന് പ്രിയങ്ക ഗാന്ധി
Feb 13, 2025 01:48 PM | By Remya Raveendran

ന്യൂഡൽഹി: വനാതിർത്തികളിൽ വന്യജീവികളുടെ ആക്രമണത്തിൽ നിന്നും മനുഷ്യ ജീവന് സംരക്ഷണം ആവശ്യപ്പെട്ടും, കടൽ കൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിന്റെ ഖനനത്തിനുമെതിരെ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്. എം.പി.മാർ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. കേരളത്തിൽ വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലും കടൽ തീരത്ത് മണൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനുമെതിരെയാണ് എം.പി. മാർ പ്രതിഷേധിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു പേരാണ് വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ മാത്രം കൊല്ലപ്പെട്ടന്നതെന്നും സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നും പ്രിയങ്ക ഗാന്ധി എം. പി. മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തിൽ സംസാരിക്കുമ്പോൾ ഫണ്ടുകളുടെ അപര്യാപ്തതയാണ് ചൂണ്ടിക്കാണിക്കുന്നത്. മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Priyankaganthi

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
News Roundup