ആലക്കോട് : പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍സി ഉടമക്കെതിരെ കേസ്. ആലക്കോട് നെടുവോട് സ്വദേശിയും ഇപ്പോള്‍ ഏര്യത്ത് താമസക്കാരനുമായ ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെ(44)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.
പട്രോളിങ്ങിനിടെ പരിയാരം എസ്എച്ച്ഒ എം.പി വിനീഷ്‌കുമാറാണ് പിലാത്തറ എസ്ബിഐ എടിഎമ്മിന് സമീപത്തുവെച്ച് കെ എല്‍-59 ബി-3587 ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടിരിക്കെ കുട്ടിയെ പിടികൂടിയത്.ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. 55,000 രൂപയാണ് ഈ കേസില്‍ പിഴയായി അടക്കേണ്ടി വരുക
Caseagainstrconer