ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ആറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുക, ഹരിത കർമ്മ സേനയുടെ യൂസർ ഫീയിൽ നിന്നും ആവശ്യമില്ലാത്ത കടകളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാരികൾ പ്രതിക്ഷേധിച്ചത്.
ആറളം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ വ്യാപാരികൾ പങ്കെടുത്ത ജാഥ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖല സെക്രട്ടറി മൂസ ആറളം ഉദ്ഘാടനം ചെയ്തു. കീഴ്പ്പള്ളി യൂണിറ്റ് പ്രസിഡണ്ട് സണ്ണി പുത്തൻപുര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റഷീദ് മുഖ്യപ്രഭാഷണം നടത്തി. ബാബു ജോസഫ് എടൂർ, സണ്ണി ചെടിക്കുളം, പി.ജെ. ഇമ്മാനുവൽ, പി.വി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
KVVES march in aralam