പേരാവൂർ: പേരാവൂർ പുഴയ്ക്കൽ മുത്തപ്പൻ മടപ്പുര തിറ ഉത്സവത്തിന്റെ മുന്നോടിയായി വോയ്സ് ഓഫ് പുഴയ്ക്കൽ കൂട്ടായ്മയും ഇരിട്ടി ആർ വിഷൻ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരി ശോധന ക്യാംപും മരുന്നു വിതരണവും നടത്തും.
ഫെബ്രുവരി 16 ന് രാവിലെ 9.30 മുതൽ 1 മണി വരെ പുഴയ്ക്കൽ മുത്തപ്പൻ മടപ്പുര ഹാളിലാണ് ക്യാംപ്. പേരാവൂർ മെഡികെയർ ലാബിന്റെ സഹകരണത്തോടെ സൗജന്യ രക്ത പരിശോധന ക്യാംപും നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9207962001,7025300512.
Peravoor