അടക്കാത്തോട്: അടക്കാത്തോട് ടൗൺ പരിസരത്ത് തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് നശിപ്പിച്ചു. അപകടകരമായി കണ്ടെത്തിയ തേനീച്ചക്കൂടിനെ കുറിച്ച് മലയോരശബ്ദം വാർത്ത ചെയ്തിരുന്നു. ഒരു മീറ്റർ വലിപ്പമുള്ള കൂറ്റൻ തേനീച്ചക്കൂട് ഇളകി അപകടം ഉണ്ടാകുമെന്ന് വ്യാപാരികളും നാട്ടുകാരും ഭീതിയിലായ സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി, വ്യാപാരി കെ.എം.ഇസ്മായീൽ എന്നിവരുടെ നേതൃത്യത്തിൽ ഇടപെട്ടാണ് കൂറ്റൻ തേനീച്ചക്കൂട് നീക്കം ചെയ്തത്.
ശാന്തിഗിരിയിലെ മുതലപ്ര ലിജോ ജോസഫാണ് സാഹസികമായി തേനീച്ചക്കൂട് നീക്കം ചെയ്ത് നാടിൻ്റെ ഭീതി അകറ്റിയത്. സ്കൂൾ പരിസരത്ത് നിന്നും 200 മീറ്റർ പരിധിയിലായിരുന്നു തേനീച്ചകൂട്. അടക്കാത്തോട് സാംസ്കാരിക നിലയത്തിൻ്റെ മുൻവശത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങിന് മുകളിലായിരുന്നു അപകട ഭീഷണി ഉയർത്തിയ തേനീച്ചകൂട് ഉണ്ടായിരുന്നത്. ജനവാസ കേന്ദ്രത്തിലെ കടന്നൽകൂട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നെങ്കിലും ആരും തിരിഞ്ഞ് നോക്കാനെത്താത്തതിനെ തുടർന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ തേനീച്ച കൂട് നശിപ്പിച്ച് ഒരു പ്രദേശത്തിന്റെ ആശങ്ക അകറ്റിയത്.
A huge beehive was destroyed