മണത്തണ : രാഷ്ട്രീയ സ്വയംസേവക സംഘം മണത്തണ ശാഖയുടെ അറുപത്തിരണ്ടാം വാർഷികം ആഘോഷിച്ചു. വൈകുന്നേരം 4 മണിയോടെ നഗരേശ്വരം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച പദസഞ്ചലനം മണത്തണ കെപികെ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പൊതു പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്തീയ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ. രാകേഷ്, പേരാവൂർ ഖണ്ഡ് സംഘചാലക് വി സി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. കോലൻചിറ ഗംഗാധരൻ ചടങ്ങിൽ അധ്യക്ഷനായി. നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
Annual festival of RSS Manathana Shakha held at Manathana