കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് വാർഡുകൾ 'സമ്പൂർണ ശുചിത്വ വാർഡ്' പ്രഖ്യാപനം തുടങ്ങി. കേളകം പഞ്ചായത്തിലെ നാരങ്ങാതട്ട് വാർഡ് സമ്പൂർണ ശുചിത്വ പ്രഖ്യാപനം അടക്കാത്തോട് ജുമാ മസ്ജിദ് മദ്രസ ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷാന്റി സജി അധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റിപ്പോർട്ടും, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതിയും അവതരിപ്പിച്ചു.
ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി വാർഡിലെ കുടുബശ്രീ അയൽക്കൂട്ടം, അംഗനവാടി, സ്ഥാപനങ്ങൾ ഉൾപ്പെടെ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. പാതയോരങ്ങളും തോടുകളും ശുചീകരിക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് സമ്പൂർണ പ്രഖ്യാപനം നടത്തിയത്. സ്ഥിര സമിതി അധ്യക്ഷൻ ടോമി പുളിക്കകണ്ടം, ശുചിത്വമിഷൻ ആർപി കെ രേഷ്മ, ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ്തി അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
Naramathattu in Kelakam panchayat has been declared as a 'complete sanitation' ward