പ്രായപരിധി അനിവാര്യം; കമ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ല: എ കെ ബാലൻ

പ്രായപരിധി അനിവാര്യം; കമ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ല: എ കെ ബാലൻ
Mar 10, 2025 02:30 PM | By Remya Raveendran

തിരുവനന്തപുരം :   പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിൽ പ്രായപരിധി അനിവാര്യമാണെന്ന് സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എ കെ ബാലൻ. സിപിഐഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായതിന് പിന്നാലെയാണ് പ്രതികരണം. നേതൃനിരയിലേക്ക് പുതുതലമുറ കടന്നുവരുമ്പോഴാണ് പാർട്ടി ശക്തിപ്പെടുക. പ്രായപരിധി 75ൽ നിന്ന് 70 വയസാക്കി കുറക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും എ കെ ബാലൻ പറഞ്ഞു.

75 പിന്നിട്ട എ കെ ബാലൻ കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന സമ്മേളനത്തിന്റെ വേദിയിൽ നിന്ന് വികാരനിർഭരമായാണ് മടങ്ങിയത്. കമ്മ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ലെന്നും ഏത് രീതിയിൽ തുടർന്ന് പ്രവ‍ർത്തിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും എ കെ ബാലൻ പറഞ്ഞു. എൽഡിഎഫിന് തുടർഭരണം ഉണ്ടാകും. നിർണായകമായ സമ്മേളനമാണ് കൊല്ലത്ത് സമാപിച്ചത്. സംഘടനാ രംഗത്തും ഭരണ രംഗത്തും മുന്നേറ്റമുണ്ടാക്കുന്നതായിരുന്നു ചർച്ചകൾ. നവകേരള സൃഷ്ടിക്ക് പുതിയ വഴികൾ അംഗീകരിച്ചെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിന് എതിരെ എ പത്മകുമാർ പ്രതികരിച്ച രീതി ശരിയായില്ലെന്ന് എ കെ ബാലൻ വിമർശിച്ചു. പാർട്ടിയിൽ കഴിവുള്ള നിരവധി നേതാക്കളുണ്ട്. എന്നാൽ കമ്മിറ്റിക്ക് പരിധിയുണ്ട്. എല്ലാവരെയും അതിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും എ കെ ബാലൻ.

സംസ്ഥാന സമ്മേളനത്തിനിടെ വാർത്തകൾ ചോർന്നത് ​ഗുരുതരമായി പാർട്ടി കാണണമെന്നും എ കെ ബാലൻ പറഞ്ഞു. സംഘടനാ റിപ്പോർട്ട് ഉൾപ്പെടെ ചോർന്നതിനെ പരിഹസിച്ച് വി എസ് അച്യുതാനന്ദൻ്റെ മുൻ പിഎഎസുരേഷ്നേരത്തെ രംഗത്തെത്തിയിരുന്നു.

Akbalan

Next TV

Related Stories
അമ്പായത്തോട്  ടാഗോർലൈബ്രറി  വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

Mar 10, 2025 04:51 PM

അമ്പായത്തോട് ടാഗോർലൈബ്രറി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

അമ്പായത്തോട് ടാഗോർലൈബ്രറി വനിതാ ദിനാഘോഷം...

Read More >>
കണ്ണൂരിൽ എസ്‌ഡി‌പി‌ഐ പ്രവർത്തകന്റെ വീടിന് നേരെ  ബോംബേറ്

Mar 10, 2025 03:11 PM

കണ്ണൂരിൽ എസ്‌ഡി‌പി‌ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂരിൽ എസ്‌ഡി‌പി‌ഐ പ്രവർത്തകന്റെ വീടിന് നേരെ ...

Read More >>
പദ്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവ്, വീണ ജോര്‍ജിനെ ക്ഷണിതാവാക്കിയത് മന്ത്രിയെന്ന നിലയിൽ; രാജു എബ്രഹാം

Mar 10, 2025 02:59 PM

പദ്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവ്, വീണ ജോര്‍ജിനെ ക്ഷണിതാവാക്കിയത് മന്ത്രിയെന്ന നിലയിൽ; രാജു എബ്രഹാം

പദ്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവ്, വീണ ജോര്‍ജിനെ ക്ഷണിതാവാക്കിയത് മന്ത്രിയെന്ന നിലയിൽ; രാജു...

Read More >>
വിരമിച്ച ജവാന്മാർ നാലരപതിറ്റാണ്ടിനു ശേഷം ഒത്തുകൂടി

Mar 10, 2025 02:46 PM

വിരമിച്ച ജവാന്മാർ നാലരപതിറ്റാണ്ടിനു ശേഷം ഒത്തുകൂടി

വിരമിച്ച ജവാന്മാർ നാലരപതിറ്റാണ്ടിനു ശേഷം...

Read More >>
മുസ്ലീം ലീഗ് സ്ഥാപക ദിനം ; വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി

Mar 10, 2025 02:37 PM

മുസ്ലീം ലീഗ് സ്ഥാപക ദിനം ; വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി

മുസ്ലീം ലീഗ് സ്ഥാപക ദിനം ; വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക...

Read More >>
ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെ പ്രവ‍ർത്തിക്കുമോ? രൂക്ഷവിമ‍‌ർശനവുമായി ഹൈക്കോടതി

Mar 10, 2025 02:14 PM

ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെ പ്രവ‍ർത്തിക്കുമോ? രൂക്ഷവിമ‍‌ർശനവുമായി ഹൈക്കോടതി

ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെ പ്രവ‍ർത്തിക്കുമോ? രൂക്ഷവിമ‍‌ർശനവുമായി...

Read More >>
Top Stories