---
title: "പേരട്ട സെന്റ് ജോസഫ് സ്കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു"
english_title: "Perattastjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276789/perattastjoseph"
published_at: "2025-03-15T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d55eb8c0656_1000066734.jpg"
keywords: []
---

# പേരട്ട സെന്റ് ജോസഫ് സ്കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

> **Lead Summary:** **ഇരിട്ടി : **ഉളിക്കൽ ഗ്രാമപഞ്ചായത്ത് പേരട്ട സെന്റ് ജോസഫ് സ്കൂളിനെ ഹരിത വിദ്യാലയമായി അംഗീകരിച്ചു സാക്ഷ്യപത്രം നൽകി. നവകേരളം കർമ്മപദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ മികച്ച മാലിന്യ- മുക്ത ശുചിത്വ ക്യാമ്പസുകൾക്ക് നൽകുന്ന എ ഗ്രേഡ് സർട്ടിഫിക്കറ്റാണ് സെന്റ് ജോസഫ് സ്കൂൾ കരസ്ഥമാക്കിയത്. സ്കൂളിൽ ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് നടപ്പിലാക്കിയ ജല സുരക്ഷ, ഊർജ്ജസംരക്ഷണം മാലിന്യ മുക്ത ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഹരിത സ്കൂൾ പ്രഖ്യാപനവും . ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ സാക്ഷ്യപത്രം പേരട്ട വാർഡ് മെമ്പർ ബിജു വെങ്ങലപള്ളി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ടെക്സി മാത്യുവിന് സ്കൂളിൽ നടന്ന ചടങ്ങിൽ കൈമാറി .

## Article Content

**ഇരിട്ടി : **ഉളിക്കൽ ഗ്രാമപഞ്ചായത്ത് പേരട്ട സെന്റ് ജോസഫ് സ്കൂളിനെ ഹരിത വിദ്യാലയമായി അംഗീകരിച്ചു സാക്ഷ്യപത്രം നൽകി. നവകേരളം കർമ്മപദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ മികച്ച മാലിന്യ- മുക്ത ശുചിത്വ ക്യാമ്പസുകൾക്ക് നൽകുന്ന എ ഗ്രേഡ് സർട്ടിഫിക്കറ്റാണ് സെന്റ് ജോസഫ് സ്കൂൾ കരസ്ഥമാക്കിയത്. സ്കൂളിൽ ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് നടപ്പിലാക്കിയ ജല സുരക്ഷ, ഊർജ്ജസംരക്ഷണം മാലിന്യ മുക്ത ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഹരിത സ്കൂൾ പ്രഖ്യാപനവും . ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ സാക്ഷ്യപത്രം പേരട്ട വാർഡ് മെമ്പർ ബിജു വെങ്ങലപള്ളി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ടെക്സി മാത്യുവിന് സ്കൂളിൽ നടന്ന ചടങ്ങിൽ കൈമാറി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276789/perattastjoseph)