കൽപ്പറ്റ : വിശുദ്ധ മാസത്തിൽ സാഹോദര്യം വിളിച്ചോതി എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മി കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇത്തരം കൂട്ടായ്മകൾ സമൂഹത്തിൽ വിഭാഗീയത ഇല്ലാതാക്കുന്ന ഒരുമയുടെ പ്രതീകമാണെന്നും അത് സൗഹൃദം വളർത്താൻ സഹായിക്കുന്നതാവണമെന്നും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ ഓർമ്മിപ്പിച്ചു.
എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് കെ.റ്റി ഷാജി അധ്യക്ഷനായിരുന്നു.ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ഐ.എൻ.റ്റി.യൂ.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി, കെ.പി.സി.സി.മെമ്പർ കെ.എൽ പൗലോസ്, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ അബ്രാഹം,, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗിരിഷ് കൽപറ്റ, കെ.എസ് യു ജില്ലാ പ്രസിഡണ്ട് ഗൗതം ഗോകുൽദാസ് എന്നിവർ പങ്കെടുത്തു. സജി ജോൺ, സി.ജി. ഷിബു.സി കെ ജിതേഷ്, എൻ.വി അഗസ്റ്റ്യൻ, സി.എച്ച് റഫീഖ്,ബിന്ദുലേഖ എന്നിവർ നേതൃത്വം കൊടുത്തു.
Tsiddiqmla