‘ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത്’; പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

‘ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത്’; പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
Mar 16, 2025 03:38 PM | By Remya Raveendran

തിരുവനന്തപുരം :    പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പൊലീസിൻറെ കടമയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം. അത്യപൂർവ്വം സേനാംഗങ്ങൾ തെറ്റായ രീതിയിൽ പെരുമാറുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക. ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുതെന്നും അദ്ദേഹം നിർദേശിച്ചു. അടുത്തകാലത്തായി വലിയതോതിൽ ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു. ഇതിൽ ഫലപ്രദമായ ഇടപെടലാണ് പൊലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂർത്തിയാകാത്തവരിലേക്ക് പല വഴികളിലൂടെ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നു. ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമ. സിന്തറ്റിക് ലഹരികൾ വലിയതോതിൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advisetopolice

Next TV

Related Stories
ആശമാര്‍ക്ക് പിന്നാലെ രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും

Mar 18, 2025 11:36 AM

ആശമാര്‍ക്ക് പിന്നാലെ രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും

ആശമാര്‍ക്ക് പിന്നാലെ രാപ്പകൽ സമരവുമായി അങ്കണവാടി...

Read More >>
സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു

Mar 18, 2025 11:07 AM

സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു

സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക്...

Read More >>
ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിക്ഷേധം.

Mar 18, 2025 10:34 AM

ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിക്ഷേധം.

ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ...

Read More >>
കണ്ണൂരിൽ  നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

Mar 18, 2025 10:10 AM

കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന്...

Read More >>
കണിച്ചാർ ടൗൺ കപ്പേളയിൽ തിരുനാളിന് കൊടിയേറി

Mar 18, 2025 09:22 AM

കണിച്ചാർ ടൗൺ കപ്പേളയിൽ തിരുനാളിന് കൊടിയേറി

കണിച്ചാർ ടൗൺ കപ്പേളയിൽ തിരുനാളിന്...

Read More >>
തോട്ടം- ചീങ്ങാകുണ്ടം മേഖലയിൽ റബ്ബർ ഷീറ്റ് മോഷണം വ്യാപകമാകുന്നു

Mar 18, 2025 09:14 AM

തോട്ടം- ചീങ്ങാകുണ്ടം മേഖലയിൽ റബ്ബർ ഷീറ്റ് മോഷണം വ്യാപകമാകുന്നു

തോട്ടം- ചീങ്ങാകുണ്ടം മേഖലയിൽ റബ്ബർ ഷീറ്റ് മോഷണം...

Read More >>
Top Stories

News Roundup