ആറളം: ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിന് പുനരാരംഭിച്ച ആനയോടിക്കൽ ദൗത്യത്തിൻറെ രണ്ടാമത്തെ ദിവസം രാവിലെ ഹെലിപാഡ് ഭാഗത്ത് നിന്നാണ് ആരംഭിച്ചത്. ഇന്നത്തെ ദൗത്യത്തിൽ ഒരു ആനയെയാണ് കാട്ടിലേക്ക് കയറ്റിയത്. ദൗത്യം നാളെ തുടരും. ഇന്ന് രാത്രി മൂന്ന് ടീം രാത്രികാല പെട്രോളിങ് നടത്തുന്നുണ്ട്.
വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രസാദ്, ആറളം അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ. ആർ. ടി. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം. ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം വൈൽഡ് ലൈഫ്, സോഷ്യൽ ഫോറസ്റ്ററി കണ്ണൂർ, എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ഉൾപ്പെടെ 30 ഓളം ജീവനക്കാർ ആന ഓടിക്കൽ ദൗത്യത്തിൽ പങ്കെടുത്തത്.
ആറളം ഫാമിൽ വരുന്ന ബ്ലോക്ക് 6 ൽ ഹെലിപാഡ് ഭാഗത്ത് നിന്ന് ആനകളെ തുരത്തുന്നത് ആരംഭിക്കുകകയും 18 ഏക്കർ -താളിപ്പാറ - കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കാണ് ഇവയെ കയറ്റാൻ ശ്രമിച്ചത്.
aralam farm