തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രചിറയിൽ ശ്രീകൃഷ്ണ ബാലരാമന്മാരുടെ ആറാട്ട് നടന്നു.നിരവധി പേരാണ് ആറാട്ട് കാണാൻ എത്തിച്ചേർന്നത്.തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ബലി ബിംബങ്ങൾ എഴുന്നള്ളിച്ച് താന്ത്രിക കർമ്മങ്ങൾക്ക് ശേഷമായിരുന്നു ആറാട്ട്. തന്ത്രി കാമ്പ്രത്തില്ലത്ത് പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
തുടർന്ന് നീർക്കോട്ടിലെ പൂജയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളിച്ചു.പൊൻ ചെമ്പക തറയിൽ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ ഊരാളന്മാരുടെ പ്രാർത്ഥനയുണ്ടായി.
Thrichambaramtemble