കണ്ണൂർ : പൂക്കോം ദാറുൽ ഇസ്ലാം ആൻ്റ് സ്കൂൾ ഐ. എം എസ്. മദ്രസ്സയുടെ നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു. സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷയിൽ പൂക്കോം ദാറുൽ ഇസ്ലാം സെക്കണ്ടറി,ഐഎംഎസ് സ്കൂൾ മദ്രസ എന്നിവയിൽ 100% വിജയം കൈവരിച്ചു.
ദാറുൽ ഇസ്ലാംസെക്കണ്ടറി മദ്രസയിലെ ഏഴാം തരത്തിലെ ടോപ് പ്ലസ് നേടിയ എട്ട് വിദ്യാർത്ഥികളെയും ഐ എം എസ് സ്കൂൾ മദ്രസയിൽ നിന്ന് ടോപ് പ്ലസ് നേടിയ 10 വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ ഷുക്കൂർ അസ്ലമി, റാഷിദ് നുജൂമി,റാഷിദ് മൗലവി തിരുവമ്പാടി എന്നിവരെയുമാണ് പൂക്കോം ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തത്.പൂക്കോം മുസ്ലിം എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ കെ.പി അസീസ് ആദര സമ്മേളനം ഉദ്ഘാടനം ചെയ്തു.
സദർ മുഅല്ലിം റഷീദ് ഫൈസി അധ്യക്ഷനായി ജന സിക്രട്ടറി വൈ എം. അസ്ലം സ്വാഗതം പറഞ്ഞു.പിപി അസീസ്, സി. മുജീബ്, സലിം ചാമ്പേത്ത്, ഷറഫുദ്ദീൻ, സുലൈമാൻ , കെ വി ഇസ്മായിൽ, പി, അസീസ് ഫൈസി, കെ വി നൗഷാദ് .സ്വാലിഹ് യമാനി , മുഹ്സിൻ മൗലവിശുക്കൂർ അസ്ലമി എന്നിവർ സംസാരിച്ചു.
Pookomdarul