തളിപ്പറമ്പ് : 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും അമ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു. കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിലെ കെ ആർ രാഗേഷ് (35) നെയാണ്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയച്ചാണ് രാഗേഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഒരുമിച്ചുള്ള ഫോട്ടോ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്നും പ്രായപൂർത്തിയെത്തിയാൽ കൂടെ താമസിക്കണമെന്നും മറ്റും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.
അന്നത്തെ പയ്യാവൂർ ഇൻസ്പെക്ടർ പി. ഉഷാദേവിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ്.ഐമാരായ എം.ജെ ബെന്നി, കെ. ഷറഫുദീൻ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് പ്രതിയെ 3 വർഷം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
Thalipparambacourt