ഇരിട്ടി: ഇരിട്ടിക്കടുത്ത് കല്ലുവയൽ സ്വദേശിനിയായ യുവതി യു കെയിൽ പനി ബാധിച്ച് മരിച്ചു. കല്ലുവയൽ പേന്താനത്ത് ഹൗസിൽ അമലിന്റെ ഭാര്യ അഞ്ജു (29) ആണ് യു കെ യിൽ ജോലി സ്ഥലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത് .
യു കെ യിൽ സ്വകാര്യ സ്ഥാപനത്തിൽ എക്കൗണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് അമലും യു കെ യിൽഅധ്യാപകനായി ജോലി ചെയ്തു വരികയാണ് .വയനാട് പുൽപ്പള്ളി സ്വദേശി ജോർജിൻ്റെയും സെലിൻ്റെയും മകളാണ് അഞ്ജു.രണ്ട് വർഷം മുൻപാണ് ഇവർവിവാഹിതരായത് . സഹോദരി: ആശ ജോർജ് (ബാങ്ക് ഉദ്യോഗസ്ഥ തിരൂർ മലപ്പുറം) സംസ്കാരം പിന്നീട്.
Iritty