ഇരിട്ടി :കഴിഞ്ഞ ദിവസം എടൂർ ടൗണിലെ ആച്ചി മീൻ കടയിൽ നിന്നും ലഹരി പദാർത്ഥങ്ങൾ പിടികൂടിയ സാഹചര്യത്തിൽ, വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എടൂർ ഇടവകയിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ എടൂർ ടൗണിൽ വച്ച് പ്രതിഷേധ ധർണ്ണ നടത്തി. ലഹരി ഉപയോഗിക്കുന്നവർക്കെതിരെയും, അവ വിൽക്കുന്നവർക്കും എതിരെ അധികാരികൾ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും തക്കതായ ശിക്ഷ നൽകി, വരുംതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എടൂർ ഇടവകയുടെ അസിസ്റ്റൻറ് വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട് ധർണ്ണ ഉദ്ഘാടനം ചെയ്തു.
പാരീഷ് കോർഡിനേറ്റർ ജോസഫ് ചെമ്പോത്തിനാടിയിൽ, കെസിവൈഎം എടൂർ ഫൊറോന പ്രസിഡൻ്റ് റോണിറ്റ് തോമസ്, എകെസിസി പ്രസിഡെൻ്റ് തോമസ് തയ്യിൽ, മുക്തശ്രീ പ്രസിഡൻ്റ് മേരി ആലക്കമറ്റത്തിൽ എന്നിവർ സംസാരിച്ചു. എടൂർ ഇടവകയിലെ കൈകാരന്മാർ, സൺഡേസ്കൂൾ, മാതൃവേദി, വിൻസൻ്റ് ഡി പോൾ, മൂന്നാം സഭ, മിഷൻ ലീഗ് എന്നീ സംഘടനകളിലെ ഭാരവാഹികൾ നേതൃത്വം നൽകി.
Iritty