ഇരിട്ടി: ട്രാഫിക് ബോധവൽക്കരണം ലക്ഷ്യമിട്ടു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എയർപോർട്ട് സിറ്റി ചാപ്റ്റർ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിൻ്റെ ഭാഗമായ ആദ്യഘട്ട സെമിനാർ ഇരിട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്‌തു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് ടി.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ഡിവൈഎസ്‌പി പി.കെ.ധനജ്‌ഞയ ബാബു മുഖ്യാതിഥിയായി. എൻഫോഴ്‌സ്മെന്റ്റ് അസിസ്‌റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഷൈജൻ സെമിനാർ നയിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എയർപോർട്ട് സിറ്റി ചാപ്റ്റർ ചെയർമാൻ കെ.ടി.അനൂപ്, കൺവീനർ പി.കെ.ജോസഫ്, എൻഎംസിസി ഡയറക്‌ടർ ടി.ഡി. ജോസ് തറപ്പേൽ എന്നിവർ പ്രസംഗിച്ചു. 2-ാം ഘട്ടമായി നഗരത്തിൽ 4 കേന്ദ്രങ്ങളിൽ എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, എസ്‌പിസി തുടങ്ങിയ വിദ്യാർഥി സേനകളുടെ സഹകരണത്തോടെ ഫ്ലാഷ് മോബ് സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
Iritty