ഇരിട്ടി. : നെറ്റ് സീറോ കാർബ്ബൺ കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പായം പഞ്ചായത്തിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പരിണിത ഫലങ്ങളെ പ്രതിരോധിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നു വരിയാണ്. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനും ജനങ്ങളിൽ ഇതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും കാർഷിക രംഗത്ത് ആകൃഷ്ടരാക്കുന്നതിനും ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള കൃഷി വ്യാപിപ്പിക്കുന്നതിനും പഞ്ചായത്തിലെ ആശുപത്രികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ മാതൃകയാകയാണ്. പായത്തെ ഹോമിയോ ആശുപത്രി മാതൃകാ ഔഷധോദ്യാനമാവുകയാണ്. നാട്ടുകാരും വിവിധ സമിതികളും ഔഷധ സസ്യങ്ങൾ പൂച്ചെടികൾ ഉൾപ്പെടെ ആശുപത്രിക്ക് സംഭാവന നൽകിക്കൊണ്ട് തികച്ചും ജനകീയമായിട്ടാണ് ഉദ്യാനമാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരം സമിതി ചെയർ പേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം. വിനോദ് കുമാർ . സ്ഥിരം സമിതി അധ്യക്ഷൻമാരായ ജസ്സി പി.എൻ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, മെമ്പർമാരായ പി. പങ്കജാക്ഷി ,പി. പ്രീത , മെഡിക്കൽ ഓഫീസർ ഡോ നിഷ, കുഞ്ഞികൃഷ്ണൻ ,പവിത്രൻ പായം ,വസന്തൻ ,ബാബുരാജ് , മുകുന്ദൻ മാസ്റ്റർ,നാരായണൻ,എന്നിവർ സംസാരിച്ചു.
iritty