ഇരിട്ടി : അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരിവിൽപ്പന നടത്തുകയായിരുന്ന ആളെ പോലീസ് പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴ മണൽ കളവ് ചെയ്ത് വിൽപനയ്ക്കായി കടത്തികൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട് സ്വദേശി കെ.പി. സുനിൽ കുമാറിനെയാണ് മിനിലോറി സഹിതം മുഴക്കുന്ന് എസ് ഐ യു. വിപിൻ പിടികൂടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ എസ്.ഐ. എം.ടി ബെന്നി. സിവിൽ പോലീസ് ഓഫീസർമാരായ പി. ദിൽ രൂപ, കെ. എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു . പ്രതിയെ മട്ടന്നൂർ കോടിതി റിമാൻഡ് ചെയ്തു.
irity