ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്, ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ട്: മുഖ്യമന്ത്രി

ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്, ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ട്: മുഖ്യമന്ത്രി
Mar 27, 2025 02:11 PM | By Remya Raveendran

തിരുവനന്തപുരം :    മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം വട്ടം ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നിട്ടുണ്ട്, അതുകൊണ്ട് ചില മാധ്യമങ്ങൾ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തെ വഴി തെറ്റിക്കുന്നു. അത് നാടിൻ്റെ പുരോഗമനപരമായ മുന്നേറ്റത്തിന് വിഘാതമാകുന്നു.മാധ്യമരംഗം കോർപറേറ്റുകളുടെ കൈ പിടിയിൽ. ചങ്ങാത്ത മുതലാളിത്വം മാധ്യമരംഗത്തെ കീഴ്പ്പെടുത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ നല്ലൊരു വിഭാഗം മാധ്യമങ്ങളും കോർപറ്റുകളുടെ കൈയ്യിലാണ്. കേരളത്തിൽ കോർപറേറ്റ് താത്പര്യം വാർത്തകളിൽ കലരാൻ തുടങ്ങിയിട്ട് കുറെ കാലമായി. മാധ്യമ നിലപാടുകളെ ഇഴകീറി പരിശോധിച്ച് പുത്തൻമാധ്യമ സംസ്കാരത്തെ രൂപപ്പെടുത്തുകയാണ് വേണ്ടത്.

കളമശേരി ലഹരി – മാധ്യമങ്ങൾ കുട്ടികളുടെ രാഷ്ട്രീയം പരിശോധിക്കാൻ പോയി. കുട്ടിയുടെ രാഷ്ട്രീയം നോക്കി പ്രചരിപ്പിക്കാൻ തുടങ്ങി. കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ രാഷട്രീയം മാധ്യങ്ങൾക്ക് വേണ്ടതായിരുന്നു.

എന്തിന് ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം നോക്കുന്നു. ഇത്തരം കാര്യങ്ങളെ ഗൗരവമായി കാണണം. സർക്കാർ മുഖം നോക്കാതെ ലഹരി മരുന്ന വേട്ട തീവ്രമാക്കിയിരിക്കുകയാണ്. ചില മാധ്യമങ്ങൾ രാഷ്ട്രീയം നോക്കി പ്രതികളെ കൈകാര്യം ചെയ്യുന്നുവെന്നും വിമർശിച്ചു.

വാളയാർ കേസ് – യഥാർത്ഥ കുറ്റവാളി ആരെന്ന് നാട്ടിൽ ചോദിച്ചാൽ അറിയാമായിരുന്നു. കുറ്റവാളികളെ മഹത്വവൽക്കരിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ബാലിക ബലാത്സംഗമാണ് വാളയാർ കേസ്. ഇടതുപക്ഷ അനുകൂലമാണ് രാഷ്ട്രീയമെങ്കിൽ നിങ്ങൾ വില്ലനാവും.

ഇടതുപക്ഷ എതിരാണ് രാഷ്ട്രീയമെങ്കിൽ ഹീറോയാവും. ഇങ്ങനെയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. എന്നെ തല്ലേണ്ട അമ്മാവാ.. ഞാൻ നന്നാവൂല്ല എന്ന് പറഞ്ഞ പോലെയാണ് ചില മാധ്യമങ്ങളുടെ കാര്യമെന്നും മുഖ്യമന്ത്രി വിമർശിച്ചു.





Pinarayvijayan

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
News Roundup