കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ
Apr 22, 2025 10:34 AM | By sukanya

കോട്ടയം:കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്.

തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകുക. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങളുള്ളത്. അതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം.

നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

മരിച്ച ദമ്പതികളുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കൊലപാതകമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.



Kottayam

Next TV

Related Stories
പായം ഗ്രാമപഞ്ചായത്ത് ഗ്രീൻ പോലീസ് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് വിതരണവും

Apr 22, 2025 12:44 PM

പായം ഗ്രാമപഞ്ചായത്ത് ഗ്രീൻ പോലീസ് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് വിതരണവും

പായം ഗ്രാമപഞ്ചായത്ത് ഗ്രീൻ പോലീസ് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ്...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Apr 22, 2025 11:28 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും...

Read More >>
മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം

Apr 22, 2025 11:13 AM

മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം

മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം...

Read More >>
കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000 കടന്നു

Apr 22, 2025 10:30 AM

കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000 കടന്നു

കത്തിക്കയറി സ്വർണവില; ഇന്ന് കൂടിയത് 2200 രൂപ, 74000...

Read More >>
വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്; ഖേദം അറിയിച്ച് ഷൈൻ

Apr 22, 2025 09:42 AM

വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്; ഖേദം അറിയിച്ച് ഷൈൻ

വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്; ഖേദം അറിയിച്ച്...

Read More >>
വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.

Apr 22, 2025 02:36 AM

വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.

വെയ്സ്റ്റ് ബിന്നുകൾ വിതരണം...

Read More >>
News Roundup