തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത് പിടിയില്‍

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം:  പ്രതി അമിത് പിടിയില്‍
Apr 23, 2025 11:06 AM | By sukanya

കോട്ടയം:കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് മാള പൊലീസിന്‍റെ സഹായത്തോടെ പുലർച്ചയാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അതിക്രൂരമാണ് രീതിയിലായിരുന്നു കൊലപാതകം.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

Kottayam

Next TV

Related Stories
കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്

Apr 23, 2025 03:08 PM

കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്

കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി...

Read More >>
ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Apr 23, 2025 03:00 PM

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍...

Read More >>
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

Apr 23, 2025 02:46 PM

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍...

Read More >>
പരിയാരം മഖാം ഉറൂസ് ആരംഭിച്ചു; 27 ന് സമാപിക്കും

Apr 23, 2025 02:19 PM

പരിയാരം മഖാം ഉറൂസ് ആരംഭിച്ചു; 27 ന് സമാപിക്കും

പരിയാരം മഖാം ഉറൂസ് ആരംഭിച്ചു; 27 ന്...

Read More >>
ശ്രീ ചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാമത് പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി  നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി സംഘാടക സമിതി

Apr 23, 2025 02:04 PM

ശ്രീ ചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാമത് പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി സംഘാടക സമിതി

ശ്രീ ചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാമത് പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി സംഘാടക...

Read More >>
ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം

Apr 23, 2025 01:42 PM

ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം

ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും...

Read More >>
Top Stories

News Roundup

Entertainment News