പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ
Apr 23, 2025 07:10 PM | By sukanya

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുൽഗാം. ഇവിടെ തങ്മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈനിക സംഘം പരിശോധനയ്ക്ക് പോയിരുന്നു. ഇവർക്ക് നേരെ വന മേഖലയിൽ നിന്ന് ആക്രമണം ഉണ്ടായി. തുടർന്ന് സൈനികരും തിരികെ വെടിയുതിർത്തു.

ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുന്നതായാണ് വിവരം. വിവരമറിഞ്ഞ് കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും സ്ഥലത്തേക്ക് പുറപ്പെട്ടതായി സൈന്യം അറിയിച്ചു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അബർബൽ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശമാണ് തങ്മാർഗ്.

Jemmukashmir

Next TV

Related Stories
പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

Apr 23, 2025 09:05 PM

പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന്റെ മൃതദേഹം...

Read More >>
തീവ്രവാദത്തിൻ്റെ മറവിൽ ഹിന്ദു-മുസ്‌ലിം സ്പർദ്ധ വർധിപ്പിക്കാൻ ശ്രമം: സുദീപ് ജെയിംസ്.

Apr 23, 2025 08:52 PM

തീവ്രവാദത്തിൻ്റെ മറവിൽ ഹിന്ദു-മുസ്‌ലിം സ്പർദ്ധ വർധിപ്പിക്കാൻ ശ്രമം: സുദീപ് ജെയിംസ്.

തീവ്രവാദത്തിൻ്റെ മറവിൽ ഹിന്ദു-മുസ്‌ലിം സ്പർദ്ധ വർധിപ്പിക്കാൻ ശ്രമം: സുദീപ്...

Read More >>
രാജ്യത്തെ തകര്‍ക്കുന്ന തീവ്രവാദ ശക്തികള്‍ക്കു മുന്നില്‍ രാജ്യം ഒറ്റക്കെട്ടായി മുന്നേറണം ; ഷാഫി പറമ്പില്‍ എം. പി

Apr 23, 2025 03:33 PM

രാജ്യത്തെ തകര്‍ക്കുന്ന തീവ്രവാദ ശക്തികള്‍ക്കു മുന്നില്‍ രാജ്യം ഒറ്റക്കെട്ടായി മുന്നേറണം ; ഷാഫി പറമ്പില്‍ എം. പി

രാജ്യത്തെ തകര്‍ക്കുന്ന തീവ്രവാദ ശക്തികള്‍ക്കു മുന്നില്‍ രാജ്യം ഒറ്റക്കെട്ടായി മുന്നേറണം ; ഷാഫി പറമ്പില്‍ എം....

Read More >>
കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്

Apr 23, 2025 03:08 PM

കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്

കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി...

Read More >>
ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Apr 23, 2025 03:00 PM

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍...

Read More >>
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

Apr 23, 2025 02:46 PM

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍...

Read More >>
Top Stories

News Roundup