വീരാജ്പേട്ട : വീരാജ്പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയിൽ മലയാളിയായ തോട്ടം ഉടമയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയ്‌ലി ഭാസ്കരന്റെ മകൻ പ്രദീപ് (49) നെയാണ് കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തിയത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെങ്കിലും സംഭവത്തിനു വ്യക്തത കൈവന്നിട്ടില്ല.
പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അവിവാഹിതനാണ്. മാതാവ് : ശാന്ത. കൊയ്‌ലി ആശുപത്രിയിലെ ഡോക്ടറായിരുന്ന സഹോദരൻ പ്രമോദ് ഏതാനും വർഷം മുൻപ് മരണമടഞ്ഞിരുന്നു. സഹോദരി: പ്രീത
Kudakil