ഉളിക്കൽ : ഉളിക്കല്‍ നഗര സൗന്ദര്യ വത്കരണത്തിനായി ബജറ്റിൽ വകയിരുത്തിയ 70 ലക്ഷം രൂപയുടെ പദ്ധതി സംബന്ധിച്ച പ്രവൃത്തിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്ന് വേണ്ടി എംഎൽഎ ഉൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ചു . അഡ്വ. സജീവ് ജോസഫ് എംഎൽഎ യുടെ നേതൃത്വത്തില്‍ ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചാക്കോ പാലക്കലോടി, പഞ്ചായത്ത് അംഗങ്ങളായ സുജ, ആയിഷ ഇബ്രാഹിം, പി ഡബ്ല്യു ഡി റോഡ് അസിസ്റ്റന്‍റ് ഇഞ്ചിനിയര്‍ രാജന്‍ (ഇരിട്ടി), പി ഡബ്ല്യു ഡി ഇലക്ട്രിക്കല്‍ വിഭാഗം ഇഞ്ചിനിയര്‍ ലിമി തളിപ്പറമ്പ്, പി ഡബ്ല്യു ഡി ഇരിട്ടി ഓവര്‍സിയര്‍ മാരായ അഷീക, റിമേഷ് വ്യാപാരി വ്യവസായി ഭാരവാഹികള്‍ പത്ര പ്രവര്‍ത്തക യൂണിയര്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെ ഉളിക്കല്‍ ടൗണ്‍ സന്ദര്‍ശിച്ച സംഘത്തിൽ ഉണ്ടായിരുന്നു. ഉളിക്കൽ ടൗണിന്റെ വികസനം സംബന്ധിച്ച് ഇരിട്ടി താലൂക്ക് പത്രപ്രവർത്തക യൂണിയൻ എം എൽ എ ക്ക് സമർപ്പിച്ച വികസന സമഗ്രരേഖയിലെ മൂന്നാമത്തെ നിർദേശത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ULICKAL