ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ റോഡിൽ വളവുപാറയിൽ ഇന്നലെ രാത്രി കാട്ടുപൂച്ച വാഹനം ഇടിച്ചു ചത്തു . കാട്ടുപൂച്ച ചത്തുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ചത്തത് പുലിക്കുട്ടിയാണെന്ന വാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു . തുടർന്ന് വനം വകുപ്പ് അധികൃതർ എത്തി നടത്തിയ പരിശോധനയിലാണ് ചത്തത് കാട്ടുപൂച്ചയാണെന്ന സ്ഥിരീകരണം വരുന്നത്. ആദ്യ കാഴ്ചയിൽ പുലികുട്ടി ആണെന്ന്കാട്ടുപൂച്ചയേയും പുലികുട്ടിയെയും തിരിച്ചറിയാൻ കഴിയാത്ത വിധം സാമ്യത തോന്നിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ച് പോസ്റ്റോർട്ടം നടത്തിയ ശേഷം ചത്ത കാട്ടുപൂച്ചയെ മറവു ചെയ്തു.
A wild cat was killed after being hit by a vehicle