തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ ഇടപാടില്‍ വീണാ വിജയന് കുരുക്കായി സ്വന്തം മൊഴി മാറുമെന്ന് റിപ്പോർട്ട്. സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ വ്യക്തമാക്കി.
എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ് വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്തത്. സിഎംആര്‍എല്ലിന് ഒരു സേവനവും ചെയ്ത് നല്‍കിയിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വീണ സമ്മതിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തുടരെതുടരെയുള്ള ചോദ്യങ്ങളിലാണ് വീണ ഇക്കാര്യം സമ്മതിച്ചത്. സിഎംആര്എല്ലിലെയും എക്സാലോജിക്കിലെയും ജീവനക്കാരും വീണ സേവനം നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
No service has been provided to CMRL: Veena