തളിപ്പറമ്പ് : ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായിലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ കെ ജയേഷ് ഉദ്ഘാടനം ചെയ്തു. എം സുജന , വി സഹദേവൻ, ഷിജു പോത്തേര, കെ സി സ്മിത എന്നിവർ സംസാരിച്ചു. കെ കെ രവി ക്വിസ് നയിച്ചു. തളിപ്പറമ്പ ബ്ലോക്കിലെ 9 പഞ്ചായത്തിലെയും തളിപ്പറമ്പ നഗരസഭയിലെയും കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.
Thalipparambs