തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാകും. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. വിഎസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു.
പ്രായ പരിധിയില്‍ ഒഴിവായവര്‍ക്ക് പരിഗണന നല്‍കിയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തത്. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എകെ ബാലന്‍, എംഎം മണി, കെജെ തോമസ്, പി കരുണാകരന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേകം ക്ഷണിതാക്കളാണ്. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വീണാ ജോര്‍ജിനെ മാത്രമായിരുന്നു സ്ഥിരം ക്ഷണിതാവാക്കി ഉള്‍പ്പെടുത്തിയിരുന്നത്.
vs achuthanandan