മൈസൂരു: മൈസൂരുവിൽ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തില്‍കുളം ബണ്ട് റോഡില്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപനാണ് (33) മരിച്ചത്. യൂണിയൻ ബാങ്ക് മൈസൂരു ശാഖ മാനജറായിരുന്നു. ആകാശ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
വീട്ടിലേക്ക് വരാൻ ബൈക്കില്‍ ബസ് സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം. തിരുവനന്തപുരം ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുമ്പാണ് മൈസൂരുവിലേക്ക് മാറിയത്. ഭാര്യ വീണ പത്തനംതിട്ട എസ്.ബി.ഐയില്‍ ഉദ്യോഗസ്ഥയാണ്. രണ്ട് വയസുള്ള കുട്ടിയുണ്ട്.
Accident