തിരുവനന്തപുരം : വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നൽകിയിട്ടില്ല. ഒരാൾ പറയാത്ത കാര്യമാണ് ഇപ്പോൾ വാർത്തയായി വരുന്നത്. കോടതിക്ക് മുമ്പാകെയുള്ള വിഷയമാണിതെന്നും പാർട്ടി നിലപാട് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതിന്റെ തെളിവുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൂഢാലോചന, തട്ടിപ്പ് മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കല്‍, ബോധപൂര്‍വമായ സാമ്പത്തിക തിരിമറി എന്നിവ വീണാ വിജയനെതിരെ കണ്ടെത്തിയതായി എസ്എഫ്‌ഐഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Pamuhammadriyas