കേളകം: ഹരിയാനയിൽ വച്ച് നടന്ന മണിപ്പൂരിലെ ആയോധനകലയായ സരിത് സരാക് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേളകം സിവിഎൻ കളരിയിലെ കുട്ടികൾക്ക് മികച്ച നേട്ടം. അഭിനവ് കെ എസ്, സ്റ്റീവ് വിക്ടർ എന്നിവർക്ക് സ്വർണ മെഡലുകളും ഗോവർദ്ധൻ ജി, കൃഷ്ണ സുനിൽ, അമിത് ശങ്കർ എന്നിവർക്ക് വെള്ളി മെഡലുകളും ദേവഗംഗ എസ് പവി, അതുൽ കൃഷ്ണ, ആദിദേവ് ടി എസ്, ആവണി ജിതേഷ്, സാരംഗി ജിതേഷ്, ഡി വോൺ ടി ബോബി കശ്യപ് കെ എം എന്നിവർക്ക് ബ്രോൺസ് മെഡലുകളും ലഭിച്ചു. എൻ ഇ പവിത്രൻ ഗുരുക്കൾ കേളകം കേരളത്തിൽ നിന്നുള്ള ടീമിനെ നയിച്ചു.
cvn calari kelakam