ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം
Apr 26, 2025 04:09 PM | By Remya Raveendran

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏപ്രിൽ 29, 30 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 29ന് വയനാട്, കണ്ണൂർ ജില്ലകളിലും 30ന് മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിർദേശം

26/04/2025: കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി അറിയിച്ചു.

ഉയർന്ന താപനില അലർട്ട്

മഞ്ഞ അലർട്ട് : കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലട്ടാണ്. 2025 ഏപ്രിൽ 26 (ഇന്ന് ) തീയതിയിൽ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 26 (ഇന്ന് ) തീയതിയിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.



Rainalertkerala

Next TV

Related Stories
സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍

Apr 26, 2025 09:27 PM

സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍

സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ...

Read More >>
നാഷണൽ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സിവിഎൻ കളരിക്ക് മികച്ച നേട്ടം

Apr 26, 2025 08:41 PM

നാഷണൽ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സിവിഎൻ കളരിക്ക് മികച്ച നേട്ടം

നാഷണൽ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സിവിഎൻ കളരിക്ക് മികച്ച...

Read More >>
വി എസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാകും

Apr 26, 2025 08:29 PM

വി എസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാകും

വി എസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം...

Read More >>
മൈസൂരുവിൽ വാഹനാപകടം:  മലയാളി ബാങ്ക് മാനേജർ മരിച്ചു

Apr 26, 2025 07:42 PM

മൈസൂരുവിൽ വാഹനാപകടം: മലയാളി ബാങ്ക് മാനേജർ മരിച്ചു

മൈസൂരുവിൽ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ...

Read More >>
‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

Apr 26, 2025 04:59 PM

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ്...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു പ്രതിഷേധം

Apr 26, 2025 03:44 PM

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു പ്രതിഷേധം

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു...

Read More >>
Top Stories