ഇരിട്ടി: 32 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം ഇരിട്ടി ബ്ലോക്ക് പ ഞ്ചായത്ത് ഓഫീസിൽ നിന്നും വിരമിച്ച ജി.ഇ.ഒ സന്തോഷ് കുമാറിന' ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പു നൽകി.
1993 ൽ പോലീസ് കോൺസ്‌റ്റബിളായി ജോലിയിൽ പ്രവേശിക്കുക. യും കണ്ണൂർ എ.ആർ.പി ക്യാമ്പ്, കണ്ണവം പോലീസ് സ്‌റ്റേഷനിലും ജോലി ചെയ്ത ശേഷം 2004 മുതൽ ഗ്രാമവികസന വകുപ്പിലേക്ക് മാറുകയും ക ണ്ണൂർ എ.ഡി.സി ഓഫീസിലും, പി.എ.യു ഓഫീസിലും ഇരിട്ടി ബ്ലോക്ക് പ ഞ്ചായത്ത് ഓഫീസിലെ വിവിധ തസ്‌തികകളിലും ജോലി ചെയ്ത് ഇപ്പോൾ ജി.ഇ.ഒ തസ്‌തികയിൽ നിന്നുമാണ് വിരമിച്ചത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ബ്ലോക്ക് സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജി നടുപറമ്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഭരണസമിതി യുടെയും ജീവനക്കാരുടെയും ഉപഹാരങ്ങൾ നൽകി.യാത്രയപ്പ് യോഗത്തിൽ ബി.ഡി.ഒ മീരാബായി, ജോയിൻ്റ് ബി.ഡി.ഒ മാരായ പി.ദിവാകരൻ, കെ.രമേശൻ, ജി.ഇ.ഒ വിനീത്, പി ആൻഡ് എം പ്ര കാശൻ, എച്ച്.എ ഷീന കുറ്റ്യാടൻ, എം.എസ് ഷീബ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ:ഹമീദ്, പത്മാവതി, വി.ശോഭ,തോട്ടത്തിൽ പ്രതീഷ്, രാജീവൻ പുന്നാട്, സാവിത്രി, യു.സി നാരായണൻ എന്നിവർ സംസാരിച്ചു.
Iritty