ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു

ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു
May 7, 2025 02:01 PM | By Remya Raveendran

ഡൽഹി :  പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു. ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷ സാഹചര്യത്തിലാണ് തീരുമാനം. ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്സ്, നോര്‍വേ സന്ദര്‍ശനങ്ങളാണ് മാറ്റിവെച്ചത്. മെയ് 13 മുതല്‍ 17 വരെയാണ് പര്യടനങ്ങള്‍ നിശ്ചയിച്ചിരുന്നത്.

കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേര്‍ന്നു. പ്രതിരോധ-ആഭ്യന്തര മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ. നോര്‍ത്ത്- സൗത്ത് ബ്ലോക്കുകളുടെ സുരക്ഷാചുമതല സൈന്യം ഏറ്റെടുത്തു. അര്‍ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി തിരികെ വിളിച്ചു.

അതേസമയം, ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തത് ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ചാണെന്നാണ് വിശദീകരിച്ചത്. ഇരുപത്തിയഞ്ച് മിനുറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അജ്മല്‍ കസബ് ഉള്‍പ്പെടെ പരിശീലനം നേടിയ ഭീകരകേന്ദ്രം തകര്‍ത്ത് തരിപ്പണമാക്കി. സാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് സേന മുന്നറിയിപ്പ് നല്‍കി. പ്രതിരോധ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും സൈനിക നടപടികള്‍ വിശദീകരിച്ചു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ആക്രമണമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയെന്നും സ്ഥിരീകരണം. പാകിസ്താന്‍ ഇപ്പോഴും ഭീകരതയുടെ സ്വര്‍ഗമെന്ന് വിക്രം മിസ്രി പറഞ്ഞു.

ഇന്ത്യന്‍ തിരിച്ചടിയില്‍ കൊടുംഭീകരന്‍ മസൂദ് അസറിന്റെ സഹോദരി ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മസൂദ് അസര്‍ തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ലഷ്‌കര്‍ ഭീകരന്‍ സഹൈന്‍ മഖ്‌സൂദും കൊല്ലപ്പെട്ടു.

Primeministertour

Next TV

Related Stories
കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന

May 7, 2025 09:43 PM

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി...

Read More >>
ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ

May 7, 2025 08:25 PM

ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ

ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച്...

Read More >>
ഇടിമിന്നലോടെ മഴ, 40 കി.മി വരെ വേഗതയിൽ കാറ്റ്; ഇന്ന് രാത്രി തിരുവനന്തപുരത്തെ തീരപ്രദേശത്ത് കടലാക്രമണ സാധ്യതയും

May 7, 2025 04:38 PM

ഇടിമിന്നലോടെ മഴ, 40 കി.മി വരെ വേഗതയിൽ കാറ്റ്; ഇന്ന് രാത്രി തിരുവനന്തപുരത്തെ തീരപ്രദേശത്ത് കടലാക്രമണ സാധ്യതയും

ഇടിമിന്നലോടെ മഴ, 40 കി.മി വരെ വേഗതയിൽ കാറ്റ്; ഇന്ന് രാത്രി തിരുവനന്തപുരത്തെ തീരപ്രദേശത്ത് കടലാക്രമണ...

Read More >>
സമദർശിനി ബാലവേദി ക്യാമ്പും ടൂറും സംഘടിപ്പിച്ചു

May 7, 2025 03:56 PM

സമദർശിനി ബാലവേദി ക്യാമ്പും ടൂറും സംഘടിപ്പിച്ചു

സമദർശിനി ബാലവേദി ക്യാമ്പും ടൂറും...

Read More >>
അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം ചെയ്തു

May 7, 2025 03:32 PM

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം...

Read More >>
‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാൽ ഞങ്ങൾ കൂടുതൽ ശക്തരായി ഉയരും’: മോഹൻലാൽ

May 7, 2025 02:57 PM

‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാൽ ഞങ്ങൾ കൂടുതൽ ശക്തരായി ഉയരും’: മോഹൻലാൽ

‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാൽ ഞങ്ങൾ കൂടുതൽ ശക്തരായി ഉയരും’:...

Read More >>
Top Stories

News Roundup