അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം ചെയ്തു
May 7, 2025 03:32 PM | By Remya Raveendran

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപം നൽകിയ പുതിയ പദ്ധതിയായ 'ജ്യോതി' ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിൽ വിവിധ തൊഴിൽ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ വീഡിയോ മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

'കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികൾ. നിലവിൽ വിവിധ തൊഴിൽ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. ഇവരിൽ പലരും കുടുംബങ്ങളായാണ് കഴിയുന്നത്. എല്ലാവർക്കും നിർബന്ധിതവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം എന്ന ലക്ഷ്യം വർഷങ്ങൾക്കു മുൻപേ നേടിയ നമ്മുടെ നാട്ടിൽ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ കൂടി വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് സർക്കാരിന്റെ ചുമതലയാണ്.

ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപം നൽകിയ പുതിയ പദ്ധതിയായ 'ജ്യോതി' ഇന്ന് ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ മക്കളിൽ 3 വയസ്സു മുതൽ 6 വയസ്സുവരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിൽ എത്തിക്കുക, 6 വയസ്സ് പൂർത്തിയായവരെ പൂർണ്ണമായും സ്കൂളുകളിൽ എത്തിക്കുക, സാംസ്കാരിക-വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കേരളത്തിന്റെ വളർച്ചയിൽ തങ്ങളുടെ അദ്ധ്വാനത്തിലൂടെ ഊർജ്ജം പകരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തുന്നതിനു ഈ പദ്ധതി സഹായകമാകും.'- മുഖ്യമന്ത്രി



Educationprograme

Next TV

Related Stories
പ്രവേശനം പരീക്ഷ മെയ് 12 ന്

May 8, 2025 06:30 AM

പ്രവേശനം പരീക്ഷ മെയ് 12 ന്

പ്രവേശനം പരീക്ഷ മെയ് 12...

Read More >>
അപേക്ഷ ക്ഷണിച്ചു

May 8, 2025 06:27 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
സ്വയം തൊഴില്‍ വായ്പ

May 8, 2025 06:15 AM

സ്വയം തൊഴില്‍ വായ്പ

സ്വയം തൊഴില്‍...

Read More >>
എന്റെ കേരളം: പ്രായത്തെ സ്മാഷ് ചെയ്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

May 8, 2025 06:12 AM

എന്റെ കേരളം: പ്രായത്തെ സ്മാഷ് ചെയ്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

എന്റെ കേരളം: പ്രായത്തെ സ്മാഷ് ചെയ്ത് മന്ത്രി രാമചന്ദ്രന്‍...

Read More >>
കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന

May 7, 2025 09:43 PM

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി...

Read More >>
ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ

May 7, 2025 08:25 PM

ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ

ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച്...

Read More >>
Top Stories










News Roundup